Monday, January 12, 2009

എല്ലാ മതങ്ങളുടെയും ആന്തരിക തത്വം 'അദ്വൈതം'

സംഖര്‍ഷഭരിതമായ ഒരു ജീവിത പരിത സ്ഥിതിയാണ് നമുക്കു മുന്നില്‍ .ഓരോ ദിവസവും നവ നവ ജീവിത ക്രമങ്ങളെ സ്വാംശീകരിക്കുവാന്‍ വെമ്പല്‍ കൂട്ടുന്ന മനുഷ്യര്‍ നമുക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങളെ കുറിച്ചു എത്ര കണ്ടു ബോധവാന്മാരാണ്? അതുകൊണ്ട് തന്നെ ഒരു വിഭാഗം ജനങ്ങളില്‍ സംസ്കാരലോപം സംഭവിച്ചു കൊണ്ടിരിക്കുകയാണ് .മറുഭാഗത്ത് ചിലര്‍ ആത്മീയതയെ വിപണന തന്ത്രമാക്കി കൊണ്ടിരിക്കുന്നതില്‍ വ്യഗ്രത പൂണ്ടിരിക്കുന്നു. ആത്മീയത കൊണ്ടു നെടെണ്ടത്ജീവിത വിശുദ്ധിയാണ് .ജീവിതത്തെ ധര്‍മ്മ മാര്‍ഗ്ഗത്തിലേക്ക്നയിക്കുക എന്നതാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത് .മത വികാരങ്ങളുടെയും ജാതി ഭ്രാന്തുകളുറെയുംപേരില്‍ നരബലി നടക്കുകയല്ലേ ഇവിടെ? ഇത്രയൊക്കെ വിദ്യാസംബന്നരായിട്ടും മനുഷ്യര്‍ ഈ ഹീനകര്‍മ്മങ്ങള്‍ക്ക് വിധേയരാകുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. വിദ്യ കൊണ്ടു നെടെ ണ്ടത് അക്രമത്തെയല്ല,അറിവിന്റെ വിശാലതയെയും വിനയമെന്ന സൌശീല്യതെയുമാണ്.എല്ലാ മതങ്ങളിലും അടങ്ങിയിട്ടുള്ള ആധികാരിക സന്ദേശം ഒന്നു തന്നെയാണ്. 'അദ്വൈത മെന്ന സമദര്‍ശനം' എല്ലാറ്റിന്റെയും ആദികാരണമായ ഈശ്വരന്‍ തന്നെയാണ് ഈ തത്വം .കൃഷ്ണനും, യേശുവും ,നബിയും പറയുന്ന തിരു വചനവും ഇതു തന്നെ.