Friday, May 29, 2009

ക്ഷേത്രായനം(ആദ്ധ്യാത്മിക മാസിക) എഡിറ്റോറിയല്‍

പ്രതിസന്ധികളില്‍ നിന്നും കരുത്താറ്‍ജ്ജിക്കുക
മനുഷ്യ ജീവിതം പ്രതിസന്ധികള്‍ കൊണ്ടുസങ്കീറ്‍ണ്ണത നിറഞ്ഞതാണ്‌.പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകുന്നവരുള്ളതു പോലെ തളറ്‍ന്ന്‌ പിറകോട്ടു തിരിയുന്നവരേയുംനാം നിത്യേന്‍ കണ്ടുമുട്ടുന്നു. ജീവിതത്തില്‍ സംഭവികുന്ന കടുത്തപ്രതിസന്ധികാളാണ്‌ ഒരു പക്ഷേ ഭാവിപ്രവറ്‍ത്തനത്തിനും ജീവിതത്തിനും കൂടുതല്‍ കരുത്തേകുന്നതെന്നു്‌ പലരും ഓറ്‍ക്കാത്ത വസ്തുതയാണ്‌. മനുഷ്യജന്‍മം അലസമയി സമയം പാഴാക്കാനുള്ളതല്ല. സൂര്യനെ പോലെ ജ്വലിച്ച്‌ പ്രകാശം പരത്തി കറ്‍മ്മനിരതമാകാനുള്ളതാണ്‌ അതുകൊണ്ടു തന്നെ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോവുക. കൂരിരുട്ടില്‍ നക്ഷ്ത്രങ്ങളുടെ നേരിയ പ്രകാശമുണ്ട്‌. മഹാസമുദ്രത്തില്‍ അങ്ങിങ്ങ്‌ ചെറിയ ദ്വീപുകളുണ്ട്‌.അതുപോലെ ഏതു മഹാവിപത്തിലും ആശ്വാസം പകരുന്ന എന്തെങ്കിലുമൊന്നുണ്ടാകും.ഇരുട്ടിലൂടെ യാത്ര ചെയ്യുന്ന ഒരാളിന്‌ നക്ഷ്ത്രത്തിണ്റ്റെ വെളിച്ചം അതെത്ര ചെരുതാണെങ്കില്‍ കൂടിയും അങ്ങേയറ്റം ആശ്വാസം പകരുന്നതാണല്ലൊ. അതുപോലെ കര കാണാത്ത സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ഒരാളിന്‌ ഇടക്കു കാണപ്പെടുന്നദ്വീപുകള്‍ പ്രതീക്ഷക്കു വക നല്‍കുന്നുലോക ജീവിതം സുഖ ദു:ഖസമ്മിശ്രമാണ്‌. ഇവ രണ്ടിലും ചലിക്കാത്ത മനസ്സുണ്ടാവുകയാണ്‌ മുഖ്യം. സുഖം വരുമ്പോള്‍ മതി മറക്കാത്ത മനുഷ്യന്‌ ദു:ഖത്തിലും ആശ്വാസത്തിനുള്ള വകയുണ്ടാവും. നാളെയെ ക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളുമാണല്ലൊ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. ജീവിതത്തെ സ്നേഹിക്കുവാനും ഗൌരവപൂറ്‍വം സമീപിക്കാനും നമുക്ക്‌ പ്രചോദനം നല്‍കുന്നത്‌ പ്രത്യാശയാണല്ലൊ.ദോഷൈക ദൃക്കുകള്‍ക്ക്‌ ജീവിതകാമന ഒരു പ്രഹേളിക മാത്രമാകുന്നു ഈ നൈരാശ്യം ജീവിത നിഷേധം വരെ ചെന്നെത്തുന്നത്‌ നാം കാണുന്നുണ്ട്‌. ആശ്വാസത്തിനു വകയില്ലെന്നൊ അഥവാ ആശ്വാസ പ്രദമാണെങ്കിലും അതു ശാശ്വതമാവില്ലെന്നൊ ഉള്ള ചിന്താഗതി ജീവിതത്തിണ്റ്റെ ആരോഗ്യകരമായവികാസത്തിന്‌ ഒരിക്കലും സഹായകമല്ലതന്നെ. ഏതു പ്രതികൂല സാഹചര്യങ്ങളീലും ശുഭചിന്തയുള്ളവരായിരിക്കുകയെന്നതാണ്‌ മുഖ്യം. ജീവിതത്തിന്‌ പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും മൂല്യങ്ങളും നല്‍കാന്‍ ഈ ചിന്താഗതി വളരെയധികം സഹായിക്കുകയും ചെയ്യും. ഏതു മരുഭൂമിയിലും ഒരു ശാദ്വലമുണ്ടാകും.ഏതു പാറയിടുക്കിലും ഒരു നീരുറവയും കാണാം.ഈ ശുഭചിന്ത മനസ്സിനു സ്വാസ്ഥ്യം നല്‍കുകയും ചെയ്യും. അതിനാല്‍ പ്രതിസന്ധികളില്‍ നിന്നുംകരുത്താറ്‍ജ്ജിക്കുക........! .

No comments: